ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു

By സ്വന്തം ലേഖകന്‍|Story dated:Monday December 16th, 2013,08 11:am

uthradam-thirunalതിരു: തിരുവിതാംകൂര്‍ രാജകൂടംബത്തിലെ അവസാന ഇളയരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ (91) അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ 2.30ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നുള്ള ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ഇദ്ദേഹത്തിന്റെ ഭൗതികശരീരം ഇപ്പോള്‍ തിരുവനന്തപുരം കോട്ടയ്ക്കകം ലെവിഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ് വൈകീട്ട് 3.30 മണിയോടെ അന്ത്യകര്‍മ്മങ്ങള്‍ കവടിയാര്‍ കൊട്ടാരവളപ്പില്‍ വച്ച് നടക്കും.

.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി അദ്ദേഹം ചികത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഈ മാസം ആറിന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരു്ന്നു.
തിരുവിതാംകൂര്‍ ഭരിച്ചിരുന്ന അവസാനത്തെ രാജാവായ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനജനാണ് ഉത്രാടം തിരുന്നാള്‍. 1922 മാര്‍ച്ച് 22ന് തിരുവനന്തപുരം കവടിയാര്‍ പാലസ്സിലാണ് അദ്ദേഹം ജനിച്ചത്.മഹാറാണി സേതു പാര്‍വ്വതി ഭായിയാണ് അമ്മ. കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ്മ കൊച്ചുകോയിക്കല്‍ തന്വുരാനാണ് അച്ഛന്‍. ഇദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരികൂടിയാണ്.

 

English summary
Thiruvithamkoor king Uthradam thiruvanl marthandavarma(91) passed away.