തിരുവനന്തപുരത്ത് മണ്ണിടിഞ്ഞുവീണ് മൂന്ന് പേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞുവീണ് മൂന്ന് പേര്‍ മരിച്ചു.വീണ് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കനത്ത മഴയില്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനിടെ മണ്ണ് തൊഴിലാളികളുടെ മുകളില്‍ പതിക്കുകയായിരുന്നു.

വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാര്‍സ്വദേശി ഹരണാദ് ബര്‍മന്‍, ബംഗാള്‍ സ്വദേശികളായ ജോണ്‍, സപന്‍ എന്നിവരാണു മരിച്ചത്. മണ്ണിടിഞ്ഞുവീണു പരുക്കേറ്റ വേങ്ങോട് സ്വദേശി സുദര്‍ശനെ (45) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുദര്‍ശനു കാലില്‍ പൊട്ടലുണ്ട്.

മണ്ണിനടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയതായി സംശയമുണ്ട്. ഫ്ളാറ്റ് നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിരുന്ന സ്ഥലത്താണ് അപകടം. തൊഴിലാളികള്‍ പുറത്തേക്ക് പോയ സമയമായതിനാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍ നിന്ന് രക്ഷപെടുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസും ഫയര്‍ഫോഴ്സും.