തിങ്ക്‌ ക്‌ളീന്‍ ഷോര്‍ട്ട്‌ ഫിലിം സംപ്രേഷണം ആരംഭിച്ചു.

തിരുവനന്തപുരം:ശുചിത്വ മിഷനും ദൂരദര്‍ശന്‍ കേന്ദ്രവും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ഷോര്‍ട്ട്‌ ഫിലിം മത്സരത്തിലെ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി കെ.ടി.ജലീല്‍ മത്സരങ്ങളുടെ പ്രദര്‍ശനോദ്‌ഘാടനം നിര്‍വ്വഹിച്ചു.മാലിന്യ സംസ്‌ക്കരണത്തില്‍ എല്ലാ വ്യക്തികളും അവരുടേതായ പങ്ക്‌ നിര്‍വ്വഹിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. ദൂരദര്‍ശന്റെയും ശുചിത്വമിഷന്റെയും ഉദ്യമത്തിന്‌ എല്ലാവിധ ആശംസകളും നേര്‍ന്ന മന്ത്രി,ഈ ആശയം എല്ലാവരുടെ മനസ്സിലും തീപ്പൊരിയായി മാറണമെന്നും അത്‌ കുടുംബങ്ങളില്‍ നിന്നും സമൂഹത്തിലേക്കും രാജ്യത്തു മുഴുവനായും തന്നെ നിറയട്ടെയെന്നും പറഞ്ഞു.നമ്മളുടെ മാലിന്യങ്ങള്‍ നമ്മുടെ തന്നെ ഉത്തരവാദിത്വമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ഈ നിര്‍ണായക സന്ധിയില്‍ ഒരുമിച്ച്‌ മുന്നേറാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ഇന്നത്തെ ശീലങ്ങളില്‍ നിന്നും മാറേ� സമയം അതിക്രമിച്ചുവെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോ.വാസുകി ഐ.എ.എസ്‌ അഭിപ്രായപ്പട്ടു. അതിപുരാതന കാലംതൊട്ടേ ശുചിത്വത്തിന്‌ മുന്‍ഗണന കൊടുത്തിരുന്ന ഒരു സംസ്‌ക്കാരമാണ്‌ നമ്മുടേത്‌.ഹാരപ്പാ നാഗരികത അതിന്‌ തെളിവാണ്‌.പഴയ ശീലങ്ങളിലേക്ക്‌ നമ്മള്‍ മടങ്ങണമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ശുചിത്വമിഷനുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമു െ�ന്നും മാലിന്യ സംസ്‌ക്കരണത്തെക്കുറിച്ച്‌ പറയുമ്പോള്‍ വികേന്ദ്രീകൃതമായ രീതിയാകണം നമ്മുടെ മനസ്സില്‍ വേ �തെന്നും ദൂരദര്‍ശന്‍ കേന്ദ്രം പോഗ്രാം ഹെഡ്‌ ജി.സാജന്‍ പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ കെ.ആര്‍.മോഹനന്‍,ശുചിത്വ മിഷന്‍ കുടിവെള്ള പദ്ധതി ഡയറക്ടര്‍ എല്‍.പി.ചിത്തര്‍ എന്നിവര്‍ പങ്കെടുത്തു.സ്വച്ഛ്‌ ഭാരത്‌ മിഷന്റെയും സമ്പൂര്‍ണ്ണ ശുചിത്വ കാമ്പയിന്റെയും കീഴില്‍ വരുന്ന വിഷയങ്ങളെ ആസ്‌പദമാക്കിയാണ്‌ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്‌.ഹ്രസ്വ ചിത്രങള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മണിക്ക്‌ സംപ്രേഷണം ചെയ്യും.പുനസംപ്രേഷണം രാവിലെ 8.30നും ഉച്ചയ്‌ക്കു ശേഷം 3 മണിക്കുമായിരിക്കും.. പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊ-� സാധാരണക്കാരായ മനുഷ്യരുടെ പ്രചോദനം നല്‍കുന്ന യഥാര്‍ത്ഥ ജീവിത കഥകള്‍- 5 മിനിറ്റ്‌ വരെ, സാധാരണക്കാരെ രസകരമായി ബോധവത്‌കരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന വീഡിയോകള്‍- 2 മിനിറ്റ്‌ വരെ, മോശമായ വേസ്‌റ്റ്‌ മാനേജ്‌മെന്റിന്റെ ദൂഷ്യങ്ങളെക്കുറിച്ച്‌ അവബോധം വളര്‍ത്തി ജനങ്ങളെ ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌ക്കരിക്കുന്നതിനും ഉണങ്ങിയതും വൃത്തിയായതുമായ പാഴ്‌ വസ്‌തുക്കള്‍ ശേഖരിക്കുക, ഉത്തരവാദിത്തത്തോടെ ദ്രവ മാലിന്യം സംസ്‌കരിക്കുന്നതിനും പ്രേരിപ്പിക്കുന്ന പരസ്യങ്ങള്‍- 20- 30 സെക്കന്റ്‌്‌ വരെ എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ്‌ മത്സരം ക്രമീകരിച്ചിരിക്കുന്നത്‌്‌.