Section

malabari-logo-mobile

ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ വേണ്ട: ഹൈക്കോടതി

HIGHLIGHTS : കൊച്ചി:ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി. ക്ഷേത്രകാര്യങ്ങളില്‍ ക്ഷേത്രം തന്ത്രിയുടെ തീരുമാനമാണ് അന...

padmanabha-templeകൊച്ചി:ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി. ക്ഷേത്രകാര്യങ്ങളില്‍ ക്ഷേത്രം തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും കോടതി പറഞ്ഞു. ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കിയ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇക്കാരത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി വിധി നടപ്പാക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എന്‍ സതീഷ് പറഞ്ഞു.

ക്ഷേത്രത്തില്‍ ചുരിദാന്‍ അനുവദിക്കണമോ എന്ന് തീരുമാനിക്കാന്‍ ഹൈക്കോടതിയാണ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കി ഉത്തരവ് ഇറക്കിയതും. എന്നാല്‍ ഇതിനെതിരെ ചില ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്നാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എക്‌സിക്യൂട്ടിവ് ഓഫീസറുടെ ഉത്തരവ് മരവിപ്പിയ്ക്കാന്‍ തന്ത്രിയുടെ നിര്‍ദേശപ്രകാരം ക്ഷേത്ര ഭരണസമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജി നിര്‍ദ്ദേശിട്ടും അനുമതി തുടരുന്നതായി ആരോപിച്ചായിരുന്നു ഹര്‍ജി.

sameeksha-malabarinews

ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമേ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ എന്നായിരുന്നു നിലവിലെ നിബന്ധന. ഇതിനെതിരെ അഭിഭാഷകയായ റിയാ രാജി ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യം സംബന്ധിച്ച് ഭക്തജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ സെപ്തംബര്‍ 29ന് ഹൈക്കോടതി എക്സിക്യൂട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലെ തീരുമാനം എക്‌സിക്യൂട്ടിവ് ഓഫീസര്‍ കോടതിയെ അറിയിക്കുകയും, ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതനുസരിച്ചാണ് ചുരിദാര്‍ ധരിച്ചവര്‍ക്ക് പ്രവേശനം അനുവദിച്ച് എക്സിക്യുട്ടിവ് ഓഫീസര്‍ നവംബര്‍ 29ന് ഉത്തരവിട്ടത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!