കടലില്‍ കാണാതായ 5 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

waves in seaതിരുവനന്തപുരം: പൂവാറിനടുത്ത് പൊഴിയൂരില്‍ കടലില്‍ കാണാതയ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് കഴിഞ്ഞ ദിവസം തിരയില്‍ പെട്ട് കാണാതായത്. നിരുനെല്‍വേലിയില്‍ നിന്നുളള വിനോദ സഞ്ചാരികളുടെ സംഘത്തിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. രണ്ട് വാഹനങ്ങളിലായി 20 പേരാണ് പൂവാര്‍ സന്ദര്‍ശിക്കാനെത്തിയത്.

തിരുനെല്‍വേലി സ്വദേശികളായ തയൂബ, മകള്‍ സബൂര്‍ നിസ, ബന്ധുക്കളായ സൊഹൈല്‍, മര്‍സുബ, ഫാത്തിമ എന്നിവരാണ് തിരയില്‍ പെട്ടത്. പൂവാറിലെതതിയ സംഘം രണ്ട് ബോട്ടുകളില്‍ പൊഴിയൂരില്‍ എത്തിയതായിരുന്നു.

കായലും കടലും ചേരുന്ന സ്ഥലമാണിത്. ശക്തമായ മഴയും തിരയും കാരണം പൊഴി മുറിഞ്ഞ് കിടക്കുകയായിരുന്നു. അപകടം മനസ്സിലക്കാതെ കടലില്‍ ഇറങ്ങിയ കുട്ടികളാണ് ആദ്യ തിരയില്‍ പെട്ടത് ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാക്കിയുള്ളവരും തിരയില്‍ പെട്ടത്.

ഉടന്‍ തന്നെ നാട്ടുകാരും അഗ്‌നിശമന സേനയും പോലീസും കോസ്റ്റ് ഗാര്‍ഡും സഥലത്തെത്തിയെങ്കിലും ആരേയും രക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല. കനത്ത മഴയും ഇടിയും മിന്നലും രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. രാത്രി നിര്‍ത്തിയ തിരച്ചില്‍ ഞായറാഴ്ച രാവിലെ ആണ് പുനരാരംഭിച്ചത്. ഇതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.