പി കൃഷ്ണപിള്ള സ്മാരകസ്തൂപത്തിന്റെ ചില്ലുകള്‍ തകര്‍ത്തു

തിരുവനന്തപുരം: സിപിഎം തിരുവന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം. ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധര്‍ മന്ദിരത്തിനുമുന്നിലുള്ള സഖാവ് പി കൃഷ്ണപിള്ളയുടെ സ്മാരകസ്തൂപത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രി എട്ടോടെയാണ് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത്.

ഞായറാഴ്ച രാത്രി എട്ടോടെയാണ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. സിപിഎം ഓഫീസിന് മുന്നിലൂടെ പ്രകടനവുമായി പോയ ബിജെപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്നും സംഭവം ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്നും സിപിഎം ആരോപിച്ചു.

ഇന്നലെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. അഞ്ച്മാസത്തിനു ശേഷം തലസ്ഥാനം വീണ്ടും രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് ജില്ലയില്‍ പ്രതിഷേധ പ്രകടനം നടത്തും.