Section

malabari-logo-mobile

തിരൂവനന്തപുരം ബലാത്സംഗത്തിന്റെയും തലസ്ഥാനമോ ?

HIGHLIGHTS : തിരു: ബലാത്സംഗകേസുകളില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തിരുവനന്തപുരമാണെന്നാണ് പോലീസ്. സംസ്ഥാന പോലീസ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ തയ്...

തിരു: ബലാത്സംഗകേസുകളില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തിരുവനന്തപുരമാണെന്നാണ് പോലീസ്. സംസ്ഥാന പോലീസ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കിയ കഴിഞ്ഞ 2013 നവംബര്‍ വരെയുള്ള റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്ക് 158 ബലാത്സംഗകേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്ത്.

സ്ത്രീകളെ തട്ടികൊണ്ട് പോയ കേസുകളില്‍ കോഴിക്കോടാണ് മുന്നില്‍. ഭര്‍ത്താക്കന്‍മാരും, ബന്ധുക്കളും നടത്തിയ കുറ്റകൃത്യങ്ങളില്‍ മലപ്പുറത്തിനാണ് ഒന്നാം സ്ഥാനം. ഇതുമായി ബന്ധപ്പെട്ട് 591 കേസുകളാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് തൊട്ട് പിന്നില്‍ കൊല്ലം ജില്ല തന്നെയാണ്. 511 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീപീഡനത്തിന് ഇരയായി കഴിഞ്ഞവര്‍ഷം മരിച്ചത് 19 പേരാണ്. കേരളത്തില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത ബലാത്സംഗകേസുകള്‍ 1,095 ആണ്. പീഡനശ്രമത്തിന് 3,992 കേസുകളും കോഴിക്കോട് 89, തൃശ്ശൂരും, പാലക്കാടും 84 വീതവും കാസര്‍കോഡ് 70, ഇടുക്കി 59, കണ്ണൂര്‍ 50, വയനാട് 48, കോട്ടയവും പത്തനതിട്ടയും 43 വീതവും എന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ബലാത്സംഗകേസുകളുടെ എണ്ണം.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!