തിരുവനന്തപുരത്ത്‌ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Story dated:Monday June 27th, 2016,11 14:am

തിരുവന്തപുരം:  തോന്നക്കലില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തോന്നക്കല്‍ സ്വദേശി ശ്രീകുമാര്‍(38) ഭാര്യ ശോഭ(34), മക്കളായ വൈഗ (6) ഡാന്‍ (1) എന്നിവരാണ് മരിച്ചത്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഫോണ്‍ വിളിച്ചിട്ടും ലഭിച്ചിരുന്നില്ല. ഇന്ന് പൊലീസ് വീട് തള്ളി തുറന്നപ്പോഴാണ് വിവരം അറിഞ്ഞത്.