നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും

തിരുവനന്തപുരം: എം വിന്‍സെന്റ് എംഎല്‍എയെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സാധ്യത.

സംഘര്‍ഷാവസ്ഥ പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പോലീസ് ജില്ലാ കളക്ടര്‍റോട് ശുപാര്‍ശ ചെയ്തു. ഇന്ന് ഉച്ചയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതെസമയം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.