തൃശ്ശൂരില്‍ വാഹനാപകടം; മൂന്ന് മരണം

accidentതൃശൂര്‍: കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. കോതമംഗലം പിണ്ടിമന സ്വദേശി പ്രതാപന്റെ മക്കളായ നിവേദ്(6), നവനി (ഒന്നര വയസ്), പ്രതാപന്റെ അമ്മ വത്സ എന്നിവരാണ് മരിച്ചത്. പ്രതാപന്‍, ഭാര്യ ആശ, ബന്ധുക്കളായ അജിമോന്‍, തങ്കമ്മ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ കുതിരാനില്‍ വച്ചാണ് അപകടം. മുന്നില്‍ പോയ ചരക്കു ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് പ്രതാപനും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി കാര്‍ ലോറിയുടെ പിന്നിലിടിച്ചു കയറുകയായിരുന്നു.

പിന്നാലെ വന്ന മറ്റൊരു ലോറി കാറിന് പിന്നിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോള്‍ മൂവരും മരണപ്പെട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെട്ടു.