തിരുവനന്തപുരത്ത്‌ വീട്ടമ്മയെ തെരുവുനായ കടിച്ചുകൊന്നു

Untitled-1 copyതിരുവനന്തപുരം: വീട്ടമ്മയെ തെരുവുനായ കടിച്ചുകൊലപ്പെടുത്തി. തിരുവനന്തപുരം കരിക്കുളം പുല്ലുവിളയില്‍ ചിന്നപ്പന്റെ ഭാര്യ സില്‍വമ്മയാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌. അന്‍പതോളം വരുന്ന നായക്കള്‍ ചേര്‍ന്നാണ്‌ ഇവരെ ആക്രമിച്ചതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

സില്‍വമ്മ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോയപ്പോഴാണ്‌ തെരുവുനായക്കളുടെ ആക്രമണം നേരിടേണ്ടിവന്നത്‌. ഇവരെ ഏറെനേരമായിട്ടും കാണാതായതോടെ വീട്ടിലുള്ളവര്‍ തിരഞ്ഞിറങ്ങയപ്പോഴാണ്‌ കടപ്പുറത്ത്‌ എന്തിനേയോ തെരുവനായക്കള്‍ കടിച്ചുവലിക്കുന്നത്‌ കണ്ടത്‌. നോക്കിയപ്പോഴാണ്‌ ആക്രമണത്തിലകപ്പെട്ട സില്ലുവമ്മയെ കണ്ടത്‌. ഇവരുടെ കൈകാലുകള്‍ നായിക്കള്‍ കടിച്ചുപറിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മറ്റൊരു സ്‌ത്രീക്കും ഇവിടെ തെരുവു നായയുടെ കടിയേറ്റു. ഇവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

പ്രദേശത്ത്‌ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്‌. ഇതിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌.