തൃശ്ശുരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു


തൃശ്ശൂര്‍ :തൃശ്ശുര്‍ വെള്ളിക്കുളങ്ങരയില്‍ വെച്ച്‌ ബൈക്കില്‍ സഞ്ചരിക്കുയായിരുന്ന ബിജപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. പുതക്കാട്‌ സ്വദേശി അഭിലാഷാണ്‌ വെട്ടേറ്റുമരിച്ചത്‌. ബൈക്ക്‌ ഓടിച്ചിരുന്ന സതീഷ്‌ എന്നയാള്‍ക്കും വെട്ടേറ്റിട്ടുണ്ട്‌. ഇരുവരം ബിജെപി പ്രവര്‍ത്തകരാണ്‌.
സംഭവത്തിന്‌ പിന്നില്‍ സിപിഎമ്മാണെന്ന്‌ ബിജെപി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌. കൊടകര മണ്ഡലത്തിലും പുതുക്കാട്ടും ബിജെപി ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌