കലൈഞ്ജര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പരപ്പനങ്ങാടിയിലെ തമിഴ്‌സമൂഹം

പരപ്പനങ്ങാടി : ഏറെ തമിഴ്മക്കള്‍ തൊഴിലെടുത്തുവരുന്ന പരപ്പനങ്ങാടിലും കലൈഞ്ജര്‍ കരുണാനിധിക്ക് ആദാരജ്ഞലികള്‍ അര്‍പ്പിച്ച് തമിഴ് സമൂഹം

പരപ്പനങ്ങാടി ഫുട്ട് ഓവര്‍ബ്രിഡ്ജിന് സമീപത്ത നടപ്പാതക്ക് സമീപത്താണ് കരുണാനിധിയുടെ ഫോട്ടോക്ക് മുന്നില്‍ പുക്കള്‍ അര്‍പ്പിച്ചും ചന്ദനത്തിരികളും കത്തിച്ചും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നത്.

നിരവധി തമിഴ്‌നാട്ടുകാര്‍ ഫോട്ടോയ്ക്ക മുന്നിലെത്തി വിതുമ്പുന്നതും കാണാമായിരുന്നു. മരണവിവരം അറിഞ്ഞ് ഇന്നലെ രാത്രിതന്നെ നിരവധി പേര്‍ ചെന്നൈക്ക് പോയിട്ടുമുണ്ട്.

കരുണാനിധിയുടെ സംസ്‌ക്കാരം ഇന്ന് വൈകീട്ട് ആറിന് ചെന്നൈ മറീനാബീച്ചില്‍ നടക്കും.