മുക്കത്തെ ആദിവാസിസ്ത്രീയെ പീഢിപ്പിച്ച കേസില്‍ രണ്ടുപേര്‍കുടി പിടിയില്‍

peednamകോഴിക്കോട് :മുക്കത്തെ നാല്‍പത്തിരണ്ടുകാരിയായ ആദിവാസിസത്രീയെ പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസില്‍ രണ്ടുപേര്‍കുടി പിടിയില്‍.നേരത്തെ ഓരാള്‍ പിടിയിലായിരുന്നു. കുറ്റത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായ മുന്ന് പേരുമെന്ന് പോലീസ് പറഞ്ഞു. ഇവരെ താമരശ്ശേരി കോടതി റിമാന്റ് ചെയ്തു.

കോടഞ്ചേരി നൂറംതോട് സ്വദേശി ഷമീര്‍ , അടിവാരം സ്വദേശി അഷറഫ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഒന്നാംപത്രി കിനാലൂര്‍ ഏഴുകണ്ടി എച്ചിക്കാപൊയില്‍ സുല്‍ഫീക്കറിനെ നേരത്തെ കോടതി റിമാന്റ് ചെയ്തിരുന്നു.

സുല്‍ഫീക്കര്‍ സ്ത്രീയെ കൂട്ടി്‌ക്കൊണ്ടുവന്ന് സുഹൃത്തക്കളായ മറ്റുള്ള പ്രതികളുടെ മുന്നിലെത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു പീഢിപ്പച്ച ശേഷം വാഹനത്തില്‍ കൊണ്ടുവന്ന് റോഡില്‍ തള്ളുകയായിരുന്നെത്രെ. അടിവാരം പോത്തുകണ്ടിയിാലണ് സ്ത്രീയെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സത്രീയെ പോലീസ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പച്ചിരിക്കുകയാണ്.