ആദിവാസി കുട്ടിയെ വിറ്റ പിതാവ്‌ അറസ്റ്റില്‍

tribeപാലക്കാട്‌: ആദിവാസി കുട്ടിയെ വിറ്റ പിതാവും ഇടനിലക്കാരനും അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ്‌ ഇവരെ അറസ്റ്റ ചെയ്‌തത്‌. രണ്ടര വയസ്സുള്ള പെണ്‍ കുട്ടിയെയാണ്‌ വിറ്റത്‌.

കുട്ടിയെ 80,000 രൂപയ്‌ക്ക്‌ തൃപ്പുണിത്തുറ സ്വദേശികള്‍ക്കാണ്‌ വിറ്റത്‌. കുട്ടിയുടെ അമ്മ തുളസിയുടെ പരാതിയിലാണ്‌ പിതാവ്‌ കോട്ടത്തറ സ്വദേശി ഷംസുദ്ദീനും ഇടനിലക്കാരനായ ജോണിനെയും ഷോളയൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

അന്യമതസ്ഥരായതിനാല്‍ വിവാഹ ശേഷം ഇരുവരും ഒറ്റപ്പെട്ടാണ്‌ ജീവിച്ചിരുന്നത്‌. ഷംസുദ്ദീന്‍ സ്ഥിരമായി തുളസിയെ മര്‍ദ്ദിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അതെസമയം തുളസി പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി എടുത്തിട്ടില്ല. തുളസിയുള്‍പ്പെടെ മൂന്ന്‌ പേരെയും പോലീസ്‌ ചോദ്യം ചെയ്‌തു വരികയാണ്‌.