ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ഇല്ല

downloadദില്ലി : മദ്യനയത്തിന് സുപ്രീം കോടതിയുടെ ഭാഗിക അംഗീകാരം. ഇതിന്റെ ഭാഗമായി ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല. ത്രീസ്റ്റാറുകള്‍ക്ക് ലൈസന്‍സ് വേണ്ട എന്നത് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

അതേ സമയം ഫോര്‍സ്റ്റാറിനും, ഫൈവ്സ്റ്റാറിനും ലൈസന്‍സ് ആകാമെന്നും അപേക്ഷ നല്‍കുകയാണെങ്കില്‍ ഇവര്‍ക്ക് ലൈസന്‍സ് കൊടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.