ട്രോളിംങ്‌ നിരോധനം;പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെബാധിക്കില്ല

trawlingദില്ലി: പുതിയ ട്രോളിംങ്‌ നയം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബാധിക്കില്ലെന്ന്‌ പ്രധാനമന്ത്രി. 12 നോട്ടക്കല്‍ മൈലിനപ്പുറം മത്സ്യബന്ധനത്തിന്‌ മത്സ്യത്തൊഴിലാളികളെ അനുവദിക്കാമെന്നാണ്‌ ഉറപ്പ്‌ ലഭിച്ചിരിക്കുന്നത്‌. വിഴിഞ്ഞ്‌ം തുറമുഖത്തിന്‌ കബാട്ടാഷ്‌ നല്‍കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ പ്രധാനമന്ത്രി ഉറപ്പു നല്‍കിയത്‌. കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിംങ്ങുമായി നടത്തിയ ചര്‍ച്ചയ്‌ക്ക്‌ ശേഷമാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ട്രോളിംങ്‌ നിരോധനം 47 ദിവസമാക്കി കുറയ്‌ക്കണമെന്ന കേരളത്തിന്റെ ആവശ്യം നടപ്പിലാവില്ല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 61 ദിവസത്തെ ട്രോളിംങ്‌ നിരോധനത്തില്‍ ഇളവു വരുത്താന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല.

മണ്‍സൂണ്‍ സമയത്ത്‌ 47 ദിവസമാണ്‌ സംസ്ഥാന സര്‍ക്കാര്‍ തീരക്കടലില്‍ ട്രോളിംങ്‌ നിരോധനം ഏര്‍പ്പെടുത്താറുള്ളത്‌. ഈ സമയത്ത്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്‌ മാത്രമാണ്‌ കടലില്‍ പോകാന്‍ അനുമതിയുള്ളത്‌. യന്ത്രവല്‍കൃത ട്രോളിംങ്‌ ബോട്ടുകള്‍ക്ക്‌ സംസ്ഥാന അതിര്‍ത്ഥിയായ 12 നോട്ടി്‌ക്കല്‍ മൈലിനുള്ളില്‍ കടക്കാന്‍ പാടില്ലെന്നാണ്‌ നിബന്ധന. എന്നാല്‍ട്രോളിംങ്‌ നിരോധനം 61 ദിവസമാക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും നിരോധനം ബാധകമാകണമെന്നുമാണ്‌ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.