Section

malabari-logo-mobile

പറവണ്ണ മുതല്‍ ഉണ്ണിയാല്‍ വരെ തീരദേശ സമാധാന സന്ദേശ റാലി നടത്തി

HIGHLIGHTS : താനൂർ : ഉണ്യാലിലെ സമാധാനം തിരികെ കൊണ്ടുവരാൻ പാർട്ടി നേതൃത്വത്തോടൊപ്പം പ്രവർത്തകരും അണിനിരന്നു. ഉണ്യാൽ മേഖല തീരദേശ സമാധാന കമ്മിറ്റി, താനൂർ തിരൂർ ജനമ...

താനൂർ : ഉണ്യാലിലെ സമാധാനം തിരികെ കൊണ്ടുവരാൻ പാർട്ടി നേതൃത്വത്തോടൊപ്പം പ്രവർത്തകരും അണിനിരന്നു. ഉണ്യാൽ മേഖല തീരദേശ സമാധാന കമ്മിറ്റി, താനൂർ തിരൂർ ജനമൈത്രി പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സമാധാന റാലിയും പൊതുയോഗവും നടന്നു.   പറവണ്ണയിൽ നിന്നാരംഭിച്ച റാലി ഉണ്യാൽ സമാപിച്ചു. പ്രദേശത്ത് തീർത്തും സമാധാനം തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന നൂറുകണക്കിനാളുകൾ റാലിയിൽ പങ്കെടുത്തു.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയൻ, ഏരിയാകമ്മിറ്റി അംഗം പി പി സൈതലവി, മുസ്ലിം ലീഗ്താനൂർ മണ്ഡലം പ്രസിഡൻറ് കെ എം മുത്തുകോയ തങ്ങൾ, ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമാധാന റാലി.

sameeksha-malabarinews

ഉണ്യാലിൽ നടന്ന പൊതുയോഗത്തിൽ സമാധാന കമ്മിറ്റി ചെയർമാൻ പി പി സൈതലവി അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ് കുട്ടി, സിപിഐ എം ജില്ലാസെക്രട്ടറി ഇ എൻ മോഹൻദാസ്, സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി എൻ ഷംസുദ്ദീൻ എംഎൽഎ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. യു എ ലത്തീഫ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ, ഏരിയ സെക്രട്ടറി  വി അബ്ദുറസാഖ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് എം അബ്ദുള്ളക്കുട്ടി, മണ്ഡലം പ്രസിഡൻറ് എം മുത്തുകോയ തങ്ങൾ, വെട്ടം ആലിക്കോയ, നിറമരുതൂർ പഞ്ചായത്ത് പ്രസിഡൻറ് സുഹറ റസാഖ്,
തിരൂർ ഡിവൈഎസ്പി ബിജു ഭാസ്കർ, താനൂർ സി ഐ എം ഐ ഷാജി എന്നിവർ സംസാരിച്ചു. സമാധാന കമ്മിറ്റി കൺവീനർ അലിക്കുട്ടി സ്വാഗതം പറഞ്ഞു.

റാലിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഉണ്യാൽ പ്രദേശവാസികൾ പായസം നൽകി. കഴിഞ്ഞ നാലുമാസമായി നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തുടർന്നുപോകാൻ മുഴുവനാളുകളും രംഗത്തുവരണമെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!