ചരിത്രമുഹൂര്‍ത്തം: സൂര്യയും ഇഷാനും വിവാഹിതരായി

തിരുവനന്തപുരം: കേരളക്കരയില്‍ പുതു ചരിത്രമായ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ ഷാനും വിവാഹിതരായപ്പോള്‍. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ മിഥുനങ്ങളാണ് സൂര്യയും ഇഷാനും. ഇരുവരും വ്യത്യസ്ത മതവിശ്വാസികളായതിനാല്‍ മതാചാരങ്ങള്‍ അന്നും ഇല്ലാതെയാണ് വിവഹം നടന്നത്.

തിരുവനന്തപുരം പ്രസ് ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്. ചടങ്ങില്‍ നിരവധി പ്രശസ്തരും നൂറുകണക്കിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പങ്കെടുത്തു.

ആറുവര്‍ഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. നര്‍ത്തകിയും നടിയുമായ സൂര്യ സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമാണ്. ഇഷാന്‍ ജില്ലാ ട്രാന്‍സ് ജെന്‍ഡര്‍ ബോര്‍ഡ് അംഗവുമാണ്.

Related Articles