ആളില്ലാ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച്‌ 7 കുട്ടികള്‍ മരിച്ചു

സ്‌കൂള്‍ വാനും ട്രെയിനും കൂട്ടിയിടിച്ച്‌ ഏഴ്‌ കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദോഹിയിലാണ്‌ അപകടം സംഭവിച്ചത്‌. ആളില്ലാ ലെവല്‍ ക്രോസിലാണ്‌ അപകടം നടന്നത്‌.

വാഹനത്തില്‍ 19 വിദ്യാര്‍ത്ഥികളാണ്‌ ഈ സമയത്ത്‌ ഉണ്ടായിരുന്നത്‌. അപകടത്തില്‍ പരിക്കേറ്റ മറ്റ്‌ വിദ്യാര്‍ത്ഥികളുടെ നില അതീവഗുരുതരമായി തുടരുകയാണ്‌.