ഉത്തർ പ്രദേശിൽ ട്രെിയൻ പാളം തെറ്റി

ലക്നോ: ഉത്തർ പ്രദേശീൽ ട്രെിയൻ പാളം തെറ്റി. ലക്നോവിൽ നിന്ന് 270കിലോമീറ്റർ അകലെ മഹോബക്കും കുൽപഹാറിനുമിടയിൽവച്ച് മഹാകൗശൽ എക്സ്പ്രസിെൻറ എട്ട് ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 18ഒാളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആറു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മഹോബ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ രണ്ടു മണിയോടു കൂടിയാണ് അപകടം നടന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് ഡൽഹിയിേലക്ക് പോകുന്ന െട്രയിനാണ് അപകടത്തിൽ പെട്ടത്.