ട്രെയിന്‍തട്ടി രണ്ട്‌ പ്ലസുടു വിദ്യാര്‍ത്ഥിനികള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

Untitled-1 copyപാലക്കാട്‌ : ഒറ്റപ്പാലത്ത്‌ റെയില്‍വേ ട്രാക്കില്‍ ട്രെയിതട്ടി മരിച്ച നിലിയല്‍ രണ്ട്‌ പെണ്‍കുട്ടികളെ കണ്ടെത്തി. ഒരാളുടെ നില അതീവ ഗുരുതരം. കഴിഞ്ഞ ദിവസം പത്തനംതിട്ട കോന്നിയില്‍ നിന്നും കാണാതായവരാണ്‌ ഈ പെണ്‍കുട്ടികളെന്ന്‌ സ്ഥിരീകരിച്ചു. എരവണ്‍ സ്വദേശി ആതിര ആര്‍ നായര്‍, തെങ്ങും കാവ്‌ സ്വദേശിനി എസ്‌ രാജി എന്നിവരാണ്‌ മരിച്ചത്‌.

മങ്കര- ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ്‌ പേരൂര്‍ക്കാട്ടുകുന്ന്‌ റെയില്‍വേ ട്രാക്കിലാണ്‌ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ ആര്യ കെ സുരേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. മരണപ്പെട്ടവരില്‍ ഒരാള്‍ ട്രാക്കിലും മറ്റൊരാള്‍ ട്രാക്കിന്‌ സമീപത്തുമാണ്‌ കണ്ടെത്തിയത്‌. രാവിലെ എട്ടുമണിയോടെ യാത്രക്കാരില്‍ ഒരാളാണ്‌ ഇവരെ കണ്ട്‌ത്‌. തുടര്‍ന്ന്‌ ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മരിച്ച ഒരു പെണ്‍കുട്ടിയുടെ കൈവെള്ളയില്‍ മേല്‍വിലാസം എഴുതിയിരുന്നു.

കോന്നി ഗവണ്‍മെന്റ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളലെ പ്ലസ്‌ടുവിദ്യാര്‍
ത്ഥികളായ ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഇവര്‍ക്കു വേണ്ടി പോലീസ്‌ അന്വേഷണം നടത്തിവരികയായിരുന്നു.