Section

malabari-logo-mobile

ഇന്റര്‍സിറ്റി തീവണ്ടി അപകടം: കാരണം പാളം പൊട്ടിയത്?

HIGHLIGHTS : ഹൊസൂര്‍: ഹൊസൂരിനടുത്ത് തീവണ്ടി പാളം തെറ്റാന്‍ കാരണം റെയില്‍വേ പാളം പൊട്ടിയതാകാനും സാധ്യത. പാളത്തില്‍ പാറക്കല്ല് വീണതാണ് അപകട കാരണം

ഹൊസൂര്‍: ഹൊസൂരിനടുത്ത് തീവണ്ടി പാളം തെറ്റാന്‍ കാരണം റെയില്‍വേ പാളം പൊട്ടിയതാകാനും സാധ്യത. പാളത്തില്‍ പാറക്കല്ല് വീണതാണ് അപകട കാരണം എന്നാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചത്. എന്നാല്‍ ലോക്കോ പൈലറ്റിന്റെ റിപ്പോര്‍ട്ടും അപകടസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും അട്ടിമറിക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല.

പാളത്തില്‍ പാറക്കല്ലോ മറ്റ് തടസ്സങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ലോക്കോ പൈലറ്റിന്റെ റിപ്പോര്‍ട്ട്. അപ്പോള്‍ പിന്നെ എങ്ങനെയാണ് അപകടം സംഭവിച്ചത്? അപകടം നടന്ന ഉടന്‍ തന്നെ ആദിത്യ കൃഷ്ണന്‍ എന്ന വ്യക്തി ട്വിറ്ററിലൂടെ പുറത്ത് വിട്ട ചിത്രം നല്‍കുന്നത് വേറൊരു സൂചനയാണ്. ഈ ചിത്രത്തില്‍ റെയില്‍ പാളം പൊട്ടിക്കിടക്കുന്നത് വ്യക്തമാണ്. അപ്പോള്‍ റെല്‍പാളത്തിലെ പൊട്ടല്‍ തന്നെയാണോ അപകടകാരണം എന്ന ചോദ്യം ഉയരും.

sameeksha-malabarinews

തീവണ്ടിയുടെ എന്‍ജിനോ മുന്നിലെ മറ്റ് ബോഗികള്‍ക്കോ ഒരു അപകടവും പറ്റിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പാളത്തില്‍ പാറക്കല്ല് വീണ് കിടക്കുന്നുണ്ടായിരുന്നെങ്കില്‍ ലോക്കോ പൈലറ്റ് സഞ്ചരിച്ചിരുന്ന എന്‍ജിനും അപകടത്തില്‍ പെടുമായിരുന്നു. ഫെബ്രുവരി 13 ന് രാവിലെ ഏഴേ മുക്കാലോടെ ആണ് സംഭവം നടന്നത്.

റെയില്‍ പാളത്തില്‍ വലിയ കല്ല് വന്ന് വീണതാണ് അപകടത്തിന് കാരണം എന്നാണ് റെയില്‍വേ വക്താവായ അനില്‍ സക്‌സേന പറഞ്ഞത്. എന്നാല്‍ ഈ കല്ല് എങ്ങനെ പാളത്തില്‍ എത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. കല്ല് കുന്നിന് മുകളില്‍ നിന്ന് ഉരുണ്ട് വീണതാകാം എന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീടാണ് പാളത്തില്‍ പൊട്ടല്‍ കണ്ടെത്തിയത്. അപകടത്തില്‍ മരിച്ചവരില്‍ മലയാളികളുമുണ്ട്.

ആദിത്യ കൃഷ്ണ ട്വിറ്ററിലൂടെ പുറത്ത് വിട്ട ചിത്രം: https://twitter.com/adithya_krsna/status/566075841059119104/photo/1B9sa9g1CEAA_4Mm

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!