Section

malabari-logo-mobile

ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

HIGHLIGHTS : കൊച്ചി : ട്രാഫിക് ഡ്യൂട്ടിക്കിടെ അപമാനിക്കപ്പെട്ട വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇന്ന് രാവിലെ ജോലിക്കെത്തിയപ്പോഴാണ് ഇനി മുതല്...

d73bbd329-1കൊച്ചി : ട്രാഫിക് ഡ്യൂട്ടിക്കിടെ അപമാനിക്കപ്പെട്ട വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇന്ന് രാവിലെ ജോലിക്കെത്തിയപ്പോഴാണ് ഇനി മുതല്‍ ജോലിക്ക് എത്തേണ്ടെന്ന നിര്‍ദ്ദേശം ഇവര്‍ക്ക് ലഭിച്ചത്. താന്‍ പോലീസുകാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് ഇതെന്ന് പത്മിനി ആരോപിച്ചു.

റിക്രൂട്ടിങ് ഏജന്‍സിയായ ബ്രൈറ്റ് നല്‍കിയ ലിസ്റ്റില്‍ ഇവരുടെ പേര് ഇല്ലെന്നാണ് ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനില്‍ നിന്ന് നല്‍കിയ വിശദീകരണം. എന്നാല്‍ താന്‍ പോലീസുകാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് ഇതെന്നും താന്‍ ഹാജരാകാത്ത ദിവസം ഡ്യൂട്ടി രജിസ്റ്ററില്‍ ഒപ്പിട്ട് കുറ്റക്കാരിയാക്കിയതായും പത്മിനി പറഞ്ഞു. ഏജന്‍സി നല്‍കിയ ലിസ്റ്റില്‍ ഇവരുടെ പേരില്ലെന്നും ട്രാഫിക്‌പോലീസ് ഇവരെ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

sameeksha-malabarinews

കടവന്ത്രയില്‍ ട്രാഫിക് ഡ്യൂട്ടിക്കിടെ കഴിഞ്ഞ നവംബര്‍ രണ്ടിനാണ് പത്മിനി അപമാനിക്കപ്പെട്ടത്. ഇവരെ അപമാനിച്ച പ്രതി വിനോഷ് വര്‍ഗീസിനെ പോലീസ് ഉദേ്യാഗസ്ഥര്‍ വഴിവിട്ട് സഹായിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ എഡിജിപി സന്ധ്യ അന്വേഷണം നടത്തി വരവെയാണ് പത്മിനിയെ ജോലയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!