ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് കുട്ടിപോലീസിന്റെ മിഠായി

student policeവള്ളിക്കുന്നു: ട്രാഫിക നിയമങ്ങളെ കുറിച്ച് പൊതുജനനത്തിന് ബോധവല്‍ക്കരണം നടത്താന്‍ സ്റ്റുഡന്റ് പോലീസ് റോഡിലെത്തി വാഹനങ്ങള്‍ക്ക് കൈ കാണിച്ചപ്പോള്‍ ആദ്യം കൗതുകത്തോടെ വണ്ടി നിര്‍ത്തിയവര്‍ . പിന്നീട് കുട്ടികള്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ടു, ട്രാഫിക് നിയമങ്ങള്‍ പാലിച്ച് മിതത്വത്തോടെ വണ്ടിയോടിച്ച ഡ്രൈവര്‍മാര്‍ക്ക് കുട്ടിപോലീസിന്‌റെ വക മിഠായിയും കിട്ടി.

student police 2
ഏറെ ജനശ്രദ്ധയാകര്‍ഷിച്ച വ്യത്യസ്തമായ ഈ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത് വള്ളിക്കുന്ന സിബിഎച്ചഎസ്എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ യൂണിറ്റാണ്. കോട്ടക്കടവ് പരപ്പനങ്ങാടി റോഡിലാണ് പ്രചരണ പരിപാടി നടന്നത്.