Section

malabari-logo-mobile

ദൂബൈയില്‍ 1246 മലയാളി മങ്കമാര്‍ അണിനിരന്ന തിരുവാതിരക്കളി

HIGHLIGHTS : ദുബൈ : നടനവിസ്മയം തീര്‍ത്ത് ദുബൈയില്‍ മലയാളിമങ്കമാരുടെ തിരുവാതിര. പുരം ദുബൈ 2017എന്ന സാംസ്‌ക്കാരികോത്സവത്തിന്റെ ഭാഗമായാണ്

ദുബൈ : നടനവിസ്മയം തീര്‍ത്ത് ദുബൈയില്‍ മലയാളിമങ്കമാരുടെ തിരുവാതിര. പുരം ദുബൈ 2017എന്ന സാംസ്‌ക്കാരികോത്സവത്തിന്റെ ഭാഗമായാണ് കേരളത്തിന്റെ തനത് നൃത്തരൂപങ്ങളിലൊന്നായ തിരുവാതിരക്കളി അരങ്ങേറിയത്. 1246 പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത് ഇതില്‍ ബഹുഭൂരിപക്ഷവും മലയാളികളായ സ്ത്രീകളും പെണ്‍കുട്ടികളുമായിരുന്നു. ചില ദക്ഷിണേന്ത്യക്കാരായ സ്ത്രീകളും ഇതില്‍ പങ്കുചേര്‍ന്നു.
പ്രായഭേദമന്യ ദശപുഷം ചൂടി, മുണ്ടും വേഷ്ടിയുമണിഞ്ഞ് തിരുവാതിരപ്പാട്ടിനൊപ്പം ആയിരത്തിലധികം പേര്‍ താളാത്മകതയോടെ
ഒന്നിച്ച് ചുവടുവെച്ചപ്പോള്‍ അത് കാണികള്‍ക്കും നല്ലൊരു ദൃശ്യാനുഭവമായി.
വെള്ളിയാഴ്ച വൈകീട്ട് ദുബൈയിലെ എത്തിസലാത്ത് അക്കാദമിയിലാണ് പരിപാടി നടന്നത്. മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ കാഴ്ചക്കാരായും എത്തിയിരുന്നു.
തൃശ്ശുര്‍ പുരത്തിന്റെ കെട്ടിലും മട്ടിലുമാണ് ‘പുരം ദുബൈ’ സംഘടിപ്പിച്ചിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!