ടിപി വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റില്ല

1468762_1443494459211496_686758925_nകോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ജയില്‍ മാറ്റില്ല. പ്രതികളെ ജില്ലാ ജയില്‍ നിന്ന് മാറ്റണമെന്ന ജയില്‍ ഡിജിപിയുടെ അപേക്ഷയാണ് എരഞ്ഞിപ്പാലം പ്രത്യേക കോടതി തള്ളിയത്.

പ്രതികള്‍ക്ക് ജയിലിനു പുറത്ത് നിന്നും രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ജയിലില്‍ ഇവര്‍ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചതിനാല്‍ ഇവരെ പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവെ പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ തങ്ങള്‍ക്ക് കൂടുതല്‍ വാദിക്കാനുള്ളതിനാല്‍ വിചാരണയ്ക്ക് പ്രതികളുടെ സാന്നിധ്യം ആവശ്യമാണെന്നും പ്രതിഭാഗം വാദിച്ചു. വിചാരണയുടെ ഈ ഘട്ടത്തില്‍ എല്ലാ ദിവസവും പ്രതികളെ കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്ന് പ്രേസിക്യൂഷന്‍ വാദിച്ചു.

ടിപി വധക്കേസിലെ പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്,എംസി അനൂപ്, മുഹമ്മദ് ഷാഫി,അണ്ണന്‍ സിജിത്ത് എന്നിവര്‍ ചട്ടലംഘനം നടത്തി ജയിലിനുള്ളില്‍ മൊബൈല്‍ഫോണും ഫേസ്ബുക്കും ഉപയോഗിച്ചത് ഏറെ വിവാദമായിരുന്നു.