ടിപി വധം; പാര്‍ട്ടി നടപടിയെ സ്വാഗതം ചെയ്യുന്നു;നടപടി അപൂര്‍ണം; വി.എസ്

V-S-Achuthanandanതിരു : ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ പാര്‍ട്ടി പുറത്തു വിട്ട അനേ്വഷണ റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

അതേസമയം പാര്‍ട്ടി നടപടി അപൂര്‍വ്വമാണെന്ന് പറഞ്ഞ് കുറച്ച് സമയത്തിനുള്ളില്‍ തിരുത്തുമായി വിഎസ് രംഗത്തെത്തി. കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് പാര്‍ട്ടി നടപടി അപൂര്‍ണ്ണമാണെന്ന് വിഎസ് പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് അയച്ച പത്ര കുറിപ്പിലൂടെയാണ് അനേ്വഷണ റിപ്പോര്‍ട്ടിനോട് നിലപാട് വ്യക്തമാക്കിയത്. വ്യക്തി വൈരാഗ്യമാണ് കാരണമെന്നുള്ളത് അനേ്വഷണ കമ്മീഷന്റെ നിഗമനം മാത്രമാണെന്നും സംശയം ദുരീകരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി തലത്തില്‍ ഇനിയും അനേ്വഷണമാകാമെന്ന് വിഎസ് പറഞ്ഞു.

അതേസമയം വിഎസ്സിന്റെ ഇപ്പോഴത്തെ നിലപാടില്‍ അതൃപ്തിയുണ്ടെന്ന് കെകെ രമ പറഞ്ഞു. ഇത് അവസരവാദ രാഷ്്ട്രീയമാണെന്ന് പറയേണ്ടി വരുമെന്നും രമ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയത് പത്ര കുറിപ്പിലാണെന്നും വിഎസ് തന്നെ നേരിട്ട് ഇക്കാര്യത്തില്‍ പ്രതികരിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ അപ്പോള്‍ പറയാമെന്നും രമ പറഞ്ഞു.