Section

malabari-logo-mobile

ടിപി ചന്ദ്രശേഖരനെ ഇറച്ചി വിലക്ക് വിറ്റത് തിരുവഞ്ചൂര്‍;വിഎസ്സ്

HIGHLIGHTS : തിരു : ടിപി ചന്ദ്രശേഖരനെ ഇറച്ചി വിലക്ക് വിറ്റത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് വിഎസ്സ്. ടിപി ചന്ദ്രശേഖരന്റെ വധം പുസ്തകമാക്കി വിറ്റ് കാശുണ്ടാക്കിയത്...

vs-thiruvanchoorതിരു : ടിപി ചന്ദ്രശേഖരനെ ഇറച്ചി വിലക്ക് വിറ്റത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് വിഎസ്സ്. ടിപി ചന്ദ്രശേഖരന്റെ വധം പുസ്തകമാക്കി വിറ്റ് കാശുണ്ടാക്കിയത് തിരുവഞ്ചൂരാണെന്ന് വിഎസ്സ് പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ സിബിഐ അനേ്വഷണം നടക്കട്ടെ എന്നും പാര്‍ട്ടിയില്‍ നടന്നത് രഹസ്യ അനേ്വഷണമാണെന്നും അനേ്വഷണം നടത്തിയത് ആരാണെന്ന് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിഎസ്സ് വ്യക്തമാക്കി.

അതേസമയം പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്നല്ല താന്‍ പറഞ്ഞത് എന്നും കീഴ്‌ക്കോടതി വിധിയെയാണ് അഭിനന്ദിച്ചത് എന്നും എന്നാല്‍ അത് മാധ്യമങ്ങള്‍ പറയാതിരുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലാവ്‌ലിന്‍ കേസില്‍ മേല്‍ക്കോടതി ഉണ്ടല്ലോ എന്നും വിഎസ്സ് ആരാഞ്ഞു.

sameeksha-malabarinews

തിരുവഞ്ചൂര്‍ ഇന്നലെ വിഎസ്സിനെതിരെ ടിപി വധകേസില്‍ ഒടുവില്‍ കൂറുമാറിയ വ്യക്തിയാണ് വിഎസ്സ് എന്നും ടിപി ചന്ദ്രശേഖരനെ ഇറച്ചിയുടെ വിലക്ക് വിറ്റിരിക്കുകയാണെന്നും വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് വിഎസ്സ് ഇന്ന് പ്രതികരിച്ചത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!