പരപ്പനങ്ങാടിയില്‍ അനധികൃതകെട്ടിടനിര്‍മ്മാണം നടന്നതായി വിജിലന്‍സ്‌ കണ്ടെത്തല്‍

മലപ്പുറം :പരപ്പനങ്ങാടി പഞ്ചായത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി തദ്ദേശസ്വയംഭരണവകുപ്പിന്റെ കീഴിലുള്ള ടൗണ്‍ പ്ലാന്‍ വിജിലന്‍സ്‌ കണ്ടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പരപ്പനങ്ങാടിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലും സ്വകാര്യ ആശുപത്രികെട്ടിടത്തിലും വിജിലന്‍സ്‌ സംഘം നടത്തിയ പരശോധനയിലാണ്‌ വ്യാപക ക്രമക്കേട്‌ കണ്ടെത്തിയത്‌. മൂന്ന്‌ നിലയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മുകള്‍നിലകള്‍ പൊളിച്ച്‌ മാറ്റാന്‍ തന്നെ ഉത്തരവ്‌ നല്‍കിയതായാണ്‌ സൂചന.

ക്രമക്കേട്‌ കണ്ടെത്തിയ കെട്ടിടങ്ങളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തന്നെ മെയിന്‍ റോഡില്‍നിന്നും പഞ്ചായത്ത്‌ റോഡില്‍ നിന്നും ദൂരപരിധി പാലിക്കാതെയാണ്‌ നിര്‍മ്മാണം നടക്കുന്നതെന്ന്‌ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതല്ലാം വിജിലന്‍സ്‌ കണ്ടെത്തിയതാണ്‌ സൂചന.

ഇരു കെട്ടിട ഉടമകള്‍ക്കും അനധികൃതനിര്‍മ്മാണത്തിനെതിരെ വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം പഞ്ചാ്‌യത്ത്‌ അധികൃതര്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.

തിരൂര്‍ നഗരസഭയിലെ ഏഴു കെട്ടിടങ്ങള്‍ ഇത്തരത്തില്‍ നിര്‍മ്മിച്ചതായി വിജലന്‍സ്‌ കണ്ടെത്തിയിരുന്നു.