ടവര്‍ തകര്‍ന്നു;ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള സംപ്രേക്ഷണം നിലച്ചു

imagesതിരുവനന്തപുരം: ടവര്‍ തകര്‍ന്നതിനെ തുടര്‍ന്ന്‌ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുളള സംപ്രേക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കുളത്തൂരില്‍ സ്ഥാപിച്ചിരുന്ന ആകാശവാണിയുടെ ട്രാന്‍സ്‌മീറ്റര്‍ ടവര്‍ വെള്ളിയാഴ്‌ച പെയ്‌ത കനത്ത മഴയില്‍ തകര്‍ന്നതിനെ തുടര്‍ന്നാണ്‌ സംപ്രേക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്‌.

വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്നാണ്‌ 120 മീറ്റര്‍ ഉയരമുള്ള ടവര്‍ തകര്‍ന്നു വീണത്‌. 1973 ല്‍ സ്ഥാപിച്ച ടവറിന്‌ കാലപ്പഴക്കത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു.