Section

malabari-logo-mobile

ടൂറിസ്റ്റ് ബസുകളില്‍ നിന്ന് മോഷണം; തിരൂര്‍ സ്വദേശികളായ 4 പേര്‍ പിടിയില്‍

HIGHLIGHTS : കുറ്റിപ്പുറം : നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസുകളില്‍ നിന്ന് സ്ഥിരം മോഷണം നടത്തി വന്ന നാലംഗസംഘം പോലീസ് പിടിയില്‍. തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശിക...

Untitled-1 copyകുറ്റിപ്പുറം : നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസുകളില്‍ നിന്ന് സ്ഥിരം മോഷണം നടത്തി വന്ന നാലംഗസംഘം പോലീസ് പിടിയില്‍.

തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശികളായ ചിരുകണ്ടത്തില്‍ അജിത്ത് (20), തെക്കേപീടികേക്കല്‍ മുഹമ്മദ് ഷെരീഫ് (22), മറ്റത്തൂര്‍ വളപ്പില്‍ ഹനീഫ (23), പറവണ്ണ പള്ളകത്ത് മുഹമ്മദ് റാസിഖ് (21) എന്നിവരാണ് പോലീസ് പിടിയിലായത് ഇവരെ കോടതി റിമാര്‍ഡ് ചെയ്തു.

sameeksha-malabarinews

പിടിയിലായവരില്‍ അജിത്ത് തിരുന്നല്‍വേലിയില്‍ നാലാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയാണ്. ഹനീഫ രണ്ട് തവണ മിസ്റ്റര്‍ കേരളയായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇയാള്‍ ജിംനേഷ്യം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണ ശ്രമത്തിനിടെ സംഘം പോലീസ് പിടിയിലായത്. ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് ഇവര്‍ കൂടുതല്‍ കള്ളകേസുകളില്‍ പ്രതികളാണെന്ന് പോലീസ് കണ്ടെത്തിയത്. നിര്‍ത്തിട്ട ടൂറിസ്റ്റ് ബസുകളില്‍ നിന്നും എല്‍സിഡി ടിവികള്‍, ഡിവിഡി പ്ലെയറുള്‍, കാര്‍ സ്റ്റീരിയോ, വൂഫറുകള്‍ തുടങ്ങിയവ മോഷ്ടിക്കലാണ് സംഘത്തിന്റെ പ്രധാന പരിപാടി. കഴിഞ്ഞ വര്‍ഷം മുതലാണ് മോഷണം തുടങ്ങിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ചങ്ങരകുളത്തെ വട്ടത്തൂര്‍ ട്രാവല്‍സ്, തിരൂരിലെ ചെമ്മഞ്ചേരി ട്രാവല്‍സ്, ശക്തി ട്രാവല്‍സ് എന്നിവരുടെ ബസുകളില്‍ സംഘം മോഷണം നടത്തിയിട്ടുണ്ട്.

മോഷ്ടിച്ച സാധനങ്ങള്‍ വിദേശത്തു നിന്ന് കൊണ്ടു വന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം കടകളിലും വീടുകളിലും വില്‍പ്പന നടത്തിയിരുന്നത്. കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ അജിത്താണ് മോഷണങ്ങളുടെ സൂത്രധാരന്‍. കേസുകളിലെ ഒന്നാം പ്രതിയും അജിത്താണ്. തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെയായിരുന്നു സംഘം മോഷണം നടത്തിയിരുന്നത്. പ്രതികളില്‍ നിന്നും 7 എല്‍സിഡി ടിവികള്‍ ഒരു ഡിവിഡി പ്ലെയര്‍, 3 സ്റ്റീരിയോ, ഒരു വൂഫര്‍ എന്നിവയാണ് കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

എസ്‌ഐ പികെ രാജ് മോഹന്‍, എഎസ്‌ഐ ഷണ്‍മുഖന്‍, സിപിഒ സുനില്‍ കുമാര്‍, ഡിവിവൈഎസ്പിയുടെ പ്രതേ്യക സ്‌ക്വാഡ് എന്നിവരാണ് അനേ്വഷണം നടത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!