ടൂറിസം ക്ലബ്ബ്‌ അംഗങ്ങള്‍ക്ക്‌ വിദേശപഠന സൗകര്യമൊരുക്കും – മന്ത്രി

Loka Vinoda Sanchara Dinaghosam Samsthana Thala Udgadanam Minister AP Anilkumar udgadanam cheyunnuടൂറിസം ക്ലബ്ബ്‌ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക്‌ വിദേശപഠനത്തിനുള്ള സൗകര്യമൊരുക്കുമെന്ന്‌ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. ലോക വിനോദസഞ്ചാരദിനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം ക്ലബ്ബുകളിലെ വിദ്യാര്‍ഥികളെയാണ്‌ ഇതിനായി തെരഞ്ഞെടുക്കുക. ജില്ലയിലെ ടൂറിസം ക്ലബ്ബുകളിലെ പ്രവര്‍ത്തനം മാതൃകാപരമാണ്‌. ടൂറിസം വികസനത്തിന്‌ കൂടുതല്‍ സഹായകമാവാന്‍ ക്ലബ്ബുകള്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ടൂറിസം ക്ലബ്ബ്‌ കോഡിനേറ്റര്‍മാര്‍ക്ക്‌ നടത്തിയ ശില്‌പശാല മന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ടൂറിസം വകുപ്പ്‌ പ്ലാനിങ്‌ ഓഫീസര്‍ ഡോ. ഉദയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗങ്ങളായ എ.കെ.എ നസീര്‍, എം.കെ മുഹ്‌സിന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.