Section

malabari-logo-mobile

കൊടുംകുറ്റവാളി പട്ടികയില്‍ മോദിയുടെ പടം; ഗൂഗിളിന്‌ നോട്ടീസ്‌

HIGHLIGHTS : അലഹബാദ്‌: ലോകത്തെ കൊടുംകുറ്റവാളി പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ കാണിക്കുന്നതിനെതിരെ ഗൂഗിളിന്‌ അലഹബാദ്‌ കോടതി നോട്ടീസ്‌ നല്‍...

modiഅലഹബാദ്‌: ലോകത്തെ കൊടുംകുറ്റവാളി പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ കാണിക്കുന്നതിനെതിരെ ഗൂഗിളിന്‌ അലഹബാദ്‌ കോടതി നോട്ടീസ്‌ നല്‍കി. ഗൂഗിൾ സി.ഇ.ഒക്കും കമ്പനിയുടെ ഇന്ത്യൻ മേധാവിക്കുമാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാനും കോടതി നിർദേശിച്ചിട്ടുണ്ട്. അഭിഭാഷകൻ സുശീൽ കുമാർ മിശ്ര സമർപ്പിച്ച പരാതിയിൽ അലഹബാദ് കോടതിയുടേതാണ് ഉത്തരവ്.

ലോകത്തെ ഏറ്റവും വലിയ ഇന്‍റർനെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ ”ടോപ് ടെന്‍ ക്രിമിനല്‍സ് ഓഫ് ദ വേള്‍ഡ്” എന്ന് തിരഞ്ഞാല്‍ കാണിക്കുന്ന ചിത്രങ്ങളില്‍ നരേന്ദ്ര മോദിയുടെ ചിത്രങ്ങളും ഉണ്ടെന്ന് ഹരജിയില്‍ പറയുന്നു.

sameeksha-malabarinews

ഉസാമ ബിന്‍ ലാദന്‍, ദാവൂദ് ഇബ്രാഹിം തുടങ്ങിയ കുറ്റവാളികളുടെ പട്ടിക തിരയുമ്പോൾ മോദിയുടെ ചിത്രം വരുന്നത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിനു കത്തെഴുതിയിരുന്നു. പക്ഷേ മറുപടിയൊന്നും ലഭിച്ചില്ല. ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പൊലീസിനെയും സമീപിച്ചു. അതിനുശേഷമാണ് കോടതിയെ സമീപിച്ചതെന്നും സുശീൽ കുമാർ പരാതിയിൽ പറയുന്നു.

ഇതുസംബന്ധിച്ച വാർത്ത നേരത്തെതന്നെ പുറത്തുവന്നിരുന്നു. സംഭവത്തിൽ ഗൂഗിള്‍ മാപ്പു പറയുകയും ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!