താനൂര്‍ ദേവധാര്‍ ടോള്‍വിരുദ്ധസമരത്തില്‍ പ്രതിഷേധമിരമ്പി

Tanur News (3) copyതാനൂര്‍ : തീരൂര്‍ കോഴിക്കോട് റോഡിലെ താനൂര്‍ ദേവധാര്‍ റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കാനുള്ള തീരുമാനത്തിനെതിരെ നടന്ന ജനകീയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വട്ടത്താണിയില്‍ നിന്ന് മേല്‍പ്പാലംത്തിലേക്ക് നടന്ന മാര്‍ച്ച് പോലീസ് തടഞ്ഞു. നൂറകണിക്കനാളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്, മുസ്ലീം ലീഗും കോണ്‍ഗ്രസ്സുമൊഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടകളും , നിരവധി സാമൂഹികസാംസാകാരിക സംഘടനനകളും വ്യക്തികളും സമരത്തില്‍ അണിനിരന്നു.

സമരം താനാളുര്‍ പഞ്ചായിത്ത് വൈസ് പ്രസിഡന്റ് അബ്ദറസാഖ് ഉദ്ഘാടനം ചെയ്തു. സമരത്തെ അഭിസംബോധനചെയ്തുകൊണ്ട് ശങ്കരന്‍ മാസ്റ്റര്‍, എകെ സിറാജ്, എം അഷറഫ്, പിടി ഇല്യാസ്, എന്നിവര്‍ സംസാരിച്ചു, ടോര്‍ പിരിവ് അവസാനിപ്പിച്ചില്ലെങ്ങില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന സമരസമിതി നേതാക്കള്‍ പറഞ്ഞു.