ടോള്‍ പിരിവിന്റെ പേരില്‍ പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‌ പോലീസ്‌ മര്‍ദ്ധനമെന്ന്‌ പരാതി


പരപ്പനങ്ങാടി: ടോള്‍ പിരിവ്‌ നല്‍കാതെ വാഹനമോടിച്ച്‌ പോയി എന്നാരോപിച്ച്‌ പരപ്പനങ്ങാടി പോലീസ്‌ കസ്‌റ്റഡിയിലെടുത്ത കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‌ മര്‍ദ്ധനമേറ്റതായി പരാതി. കൊട്ടപ്പുറം സ്വദേശിയും കര്‍ഷകകോണ്‍ഗ്രസ്‌ ജല്ലാ അധ്യക്ഷന്‍ ആബിദ്‌ തങ്ങളുടെ ഡ്രൈവറുമായ മുനീറിനാണ്‌ മര്‍ദ്ധമമേറ്റത്‌.
ടോള്‍ കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തിരുന്നു ചൊവ്വാഴ്‌ച വൈകീട്ട്‌ ആറരമണിയോടെയാണ്‌ സംഭവം.
എന്നാല്‍ മുനീറിനെ മര്‍ദ്ധിച്ചിട്ടില്ലെന്നും, ട്രാഫിക്‌ ചട്ടം ലംഘിച്ച്‌ വാഹനമോടിച്ച ഇയാളോട്‌ സ്‌റ്റേഷനിലേക്ക്‌ കയറാന്‍ ആവിശ്യപ്പെടുക മാത്രമാണ്‌ ചെയ്‌തതെന്നാണ്‌ പോലീസന്റെ ഭാഷ്യം.

കഴിഞ്ഞയാഴ്‌ചയിലും ഇത്തരത്തില്‍ ഒരു കോണ്‍ഗ്രസ്‌ നേതാവിനെ പരപ്പനങ്ങാടി പോലീസ്‌ മര്‍ദ്ധിച്ചതായി പരാതി ഉയര്‍ന്നിരുന്നു.