ഇന്ന് കടയടപ്പ് സമരം

തിരുവനന്തപുരം: വിവധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനത്തില്‍ കടകളടച്ചിടും. വാടകനിയന്ത്രണ നിയമം പാസാക്കി നിസ്സാരകാര്യത്തിന് വ്യാപാരികളെ കടകളില്‍ നിന്ന് ഇറക്കിവിടുന്ന നടപടിക്ക് പരിഹാരമുണ്ടാക്കുക, വികസനത്തിന്റെ പേരില്‍ കട ഒഴിയുമ്പോള്‍ ശരിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി വ്യാപാരികളെയും തൊഴിലാളികളെയും സംരക്ഷിക്കുക, ജി എസ് ടി നടപ്പാക്കിയതിനുശേഷം വ്യാപാരമേഖലയില്‍ ഉടലെടുത്ത അനിശ്ചിതത്വവും ആശങ്കയും വ്യാപാരമാന്ദ്യവും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കടയടച്ചിടുന്ന തൊഴിലാളികള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചു നടത്തും.