കോഴിക്കോടും മൂവാറ്റുപുഴയിലും ഹര്‍ത്താല്‍

കോഴിക്കോട്: ബിഎംഎസ് ജില്ല കമ്മിറ്റി ഓഫീസിനുനേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബിഎംഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു.

സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപിച്ച് മൂവാറ്റുപുഴയിലും ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

അതെസമയം ഹര്‍ത്താല്‍ പരീക്ഷകളെ ബാധിക്കില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും നേതാക്കള്‍ അറിയിച്ചു.

സിപിഎം ജില്ല കമ്മിറ്റി ഓഫീസിനു നേരെ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ ബോംബേറിനെ തുടര്‍ന്ന് ഇന്നലെയും കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലായിരുന്നു.