കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

കോഴിക്കോട്: ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ വ്യാഴാഴ്ച അര്‍ധരാത്രിയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐഎം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം നടത്തിയത്. അര്‍ധരാത്രിയില്‍ ഓഫീസിന് നേരെ ബോംബേറ് ഉണ്ടാവുകയായിരുന്നു. ജില്ലാ സെക്രട്ടറി പി.മോഹനന്‍ തലനാരിഴയ്ക്കാണ് ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ആക്രമണത്തില്‍ ബോംബിനകത്തെ ചീളുകള്‍ ഓഫീസിനുള്ളിലേക്ക് തെറിച്ചുവീണു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടരിന്റെ ചില്ലുകള്‍ തകര്‍ത്തു. നാലുപേരടങ്ങുന്ന സംഘമാണ് ബോംബെറിഞ്ഞതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ജില്ലാസെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ ആസൂത്രിത അക്രമണമാണിതെന്ന് സിപിഐഎം ആരോപിച്ചു.