പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

പരപ്പനങ്ങാടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രവര്‍ത്തിച്ചുവരുന്ന പെട്ടിക്കടകളില്‍ വില്‍പ്പനയ്ക്കുവേണ്ടി സൂക്ഷിച്ച എഴുന്നൂറോളം പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് പിടികൂടി.

തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം ഏഴ് പെട്ടക്കടകളില്‍ നടത്തിയ പരിശോധനയിലാണ് എഴുന്നൂറോളം പാക്കറ്റ് സിഗരറ്റ് ഉല്‍പ്പന്നങ്ങളും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയത്.ഏഴുപേരില്‍ നന്നും പിഴ ഈടാക്കുകയും ചെയ്തു.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ അഭിലാഷ്, പി ബിജു, പ്രജോഷ്, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ ലിഷ,മായ,ഡ്രൈവര്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

വരും ദിവസങ്ങളിലും ക്യാമ്പസ് പരിസരങ്ങളില്‍ പരിശോധന തുടരുമെന്ന് സി ഐ അറിയിച്ചു.

Related Articles