Section

malabari-logo-mobile

ശമ്പളവും പെൻഷനും മുടങ്ങില്ല;മന്ത്രി ഡോ തോമസ് ഐസക്ക്

HIGHLIGHTS : സംസ്ഥാനസർക്കാരിലെയും പൊതുമേഖലയിലെയും മുഴുവൻ ജീവനക്കാർക്കും വിരമിച്ചവർക്കും ശമ്പളവും പെൻഷനും പതിവുപോലെ പൂർണ്ണമായി നൽകും. എന്നാൽ, കേന്ദ്രത്തിന്റെ നിയ...

സംസ്ഥാനസർക്കാരിലെയും പൊതുമേഖലയിലെയും മുഴുവൻ ജീവനക്കാർക്കും വിരമിച്ചവർക്കും ശമ്പളവും പെൻഷനും പതിവുപോലെ പൂർണ്ണമായി നൽകും. എന്നാൽ, കേന്ദ്രത്തിന്റെ നിയന്ത്രണം ഉള്ളതിനാൽ ആഴ്ചയിൽ 24,000 രൂപവീതമേ പിൻവലിക്കാനാകൂ. അതിനുവേണ്ട 2400 കോടിരൂപ ട്രഷറിക്ക്  റിസർവ്വ് ബാങ്ക് ഇന്നുമുതൽ ലഭ്യമാക്കും. ട്രഷറിയിലും ബാങ്കിലുംനിന്നു രാവിലെ മുതൽ പണം പിൻവലിക്കാനാകുമെന്ന് ധനമന്ത്രി ഡോ: റ്റി.എം. തോമസ് ഐസക്ക് പറഞ്ഞു.

thomas-issacശമ്പളം പൂർണ്ണമായി കൈപ്പറ്റാൻ ജീവനക്കാരെ അനുവദിക്കണമെന്ന സംസ്ഥാൻസർക്കാരിന്റെ ആവശ്യം റിസർവ്വ് ബാങ്ക് നിരാകരിച്ചു. ഇതിനു വേണ്ടത്ര കറൻസി ബാങ്കുകളിൽ ഇല്ലാത്തതാണു കാരണമെന്ന് റിസർവ്വ് ബാങ്കിന്റെയും പൊതുമേഖലാബാങ്കുകളുടെയും സംസ്ഥാനത്തെ മേധാവികൾ ധനമന്ത്രിയുമായും ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയുമായും നടത്തിയ ചർച്ചയിൽ വെളിപ്പെടുത്തി.

sameeksha-malabarinews

ആദ്യ ഏഴു പ്രവൃത്തിദിവസങ്ങളിലാണ് എല്ലാ മാസവും ശമ്പളവിതരണം നടക്കുന്നത്. അതുപ്രകാരം ഓരോ വകുപ്പിനും നിശ്ചയിച്ചിട്ടുള്ള ശമ്പളദിവസങ്ങളിൽ പതിവുപോലെ അതതു വകുപ്പിന്റെ ശമ്പളബില്ലുകൾ മാറും. “അതിൽ അനുവദനീയമായ തുക പിൻവലിക്കാൻ പ്രവർത്തനസമയത്ത് എപ്പോഴെങ്കിലും ട്രഷറിയിൽ എത്തിയാൽ മതി; രാവിലേതന്നെ തിരക്കു കൂട്ടേണ്ടകാര്യമില്ല” ചർച്ചയ്ക്കുശേഷം നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയായ 24,000 രൂപവീതം ശമ്പളവും പെൻഷനും വാങ്ങുന്ന പത്തുലക്ഷംപേർക്കു നൽകാൻ 2400 കോടി രൂപ ആദ്യവാരം വേണം. ഇതിൽ 1000 കോടി ഇന്ന് ബാങ്കുകളിലും ട്രഷറികളിലും എത്തിക്കാമെന്ന് റിസർവ്വ് ബാങ്ക് അധികൃതർ സമ്മതിച്ചു. ബാക്കി തുക അടുത്തദിവസങ്ങളിൽ ലഭ്യമാക്കും. അന്നന്നു ലഭിക്കുന്ന തുക ബാങ്കുകൾക്കും ട്രഷറികൾക്കും പകുതിവീതം വീതിച്ചുനൽകും.

ചെറിയതുകയുടെ വേണ്ടത്ര കറൻസി കേന്ദ്രസർക്കാരിന്റെ പക്കൽ ഇല്ലാത്തതിനാൽ, അനുവദിക്കുന്ന പണം ഭൂരിഭാഗവും 2000ന്റെയും 500ന്റെയും നോട്ടാകാനാണു സാദ്ധ്യത. അത് വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നത് മന്ത്രി റിസർവ്വ് ബാങ്ക് അധികൃതരു ശ്രദ്ധയിൽ പെടുത്തി. ആഴ്ചയിൽ 24000 രൂപവീതം പിൻവലിക്കാമെന്നത് കേന്ദ്രത്തിന്റെ വാഗ്ദാനം ആയതിനാൽ അതിനുവേണ്ട പണം ലഭ്യമാക്കാനുള്ള ബാദ്ധ്യത കേന്ദ്രത്തിനുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞു.

ട്രഷറികളുടെ പ്രവർത്തനസമയത്തിൽ മാറ്റമില്ലെന്ന് ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. രണ്ടുമണിവരെ മാത്രം പ്രവർത്തനസമയമുള്ള ദിവസം സമയം നീട്ടാനൊന്നും ബാങ്കുകൾ തീരുമാനിച്ചിട്ടില്ല. ഇത് തിരക്കിനു കാരണമായേക്കും.

അശാസ്ത്രീയമായ നോട്ടുനിരോധം കാരണം സംസ്ഥാനവരുമാനത്തിൽ ഉണ്ടാകുന്ന നഷ്ടം അടുത്ത മാസമേ അറിയാനാകൂ. അടുത്തമാസം ശമ്പളം നൽകാൻ പണം കുറയും. ആ തുക സംസ്ഥാനത്തിന് അർഹമായ കേന്ദ്രവായ്പയായി അനുവദിക്കണം. ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രം മറുപടി നൽകിയിട്ടില്ല.

രാജ്യത്തൊട്ടാകെ മേല്പറഞ്ഞ എല്ലാത്തരത്തിലുമുള്ള പ്രതിസന്ധി ശമ്പളവിതരണത്തിൽ ഇന്നുമുതൽ ഉണ്ടാകാൻ പോകുകയാണ്. എത്ര അവധാനതയില്ലാതെയാണ് നോട്ടുനിരോധം നടപ്പാക്കിയത് എന്നതിന്റെ തെളിവാണിത്. സർക്കാർ പിൻവലിച്ച നോട്ടുകളിൽ 65 ശതമാനം ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയാണു പോകുന്നതെങ്കിൽ ഉദ്ദേശിച്ച കള്ളപ്പണം കിട്ടില്ല. മൂന്നുലക്ഷം കോടി തിരിച്ചുവരില്ല എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഒരുലക്ഷം കോടിയെങ്ങാനും നേടിയാലായി.

അതേസമയം ഈ നടപടിമൂലം സാമപത്തികവളർച്ചയിൽ ഉണ്ടായിരിക്കുന്ന ഇടിവ് രണ്ടുശതമാനം എന്നു കണക്കാക്കിയാൽപ്പോലും രണ്ടരലക്ഷ കോടിയുടെ നഷ്ടമുണ്ടാകും. ജനങ്ങൾക്കുണ്ടായ അതിയായ ദുരിതങ്ങൾ വേറെയും. ഒരുലക്ഷം കോടിയുടെ കള്ളപ്പണം പിടിക്കാൻ രണ്ടരലഷം കോടി നഷ്ടപ്പെടുത്തുകയും ജനത്തെ കഷ്ടപ്പെടുത്തുകയും ചെയ്തത് എലിയെ തോല്പിച്ച് ഇല്ലം ചുടുന്നതുപോലെ ആയിപ്പോയെന്നും ഐസക്ക് പറഞ്ഞു.

ഇതുമൂലം ബാങ്കുകൾക്കു നേട്ടമുണ്ടാകും എന്നു ചിലർ അവകാശപ്പെട്ടിരുന്നതും ഉണ്ടാവില്ല. ബാങ്കുകളിലേക്കു നാലുലക്ഷംകോടി രൂപ വന്നത് സാധാരണപോലെ ബോൺഡുകളിൽ നിക്ഷേപിച്ചിരുന്നെങ്കിൽ 18,000 കോടി രൂപ പലിശ കിട്ടിയേനെ. എന്നാൽ ക്യാഷ് ഡെപ്പോസിറ്റ് അനുപാതം ഉയർത്താൻ കേന്ദ്രം തീരുമാനിച്ചതോടെ അധികമുള്ള പണം മുഴുവൻ കരുതൽധനമായി മാറും. ഇതിനു പലിശ ഉണ്ടാവില്ല.

മറ്റൊന്ന്, പ്രതിസന്ധി മൂലം ഉദ്യോഗസ്ഥർക്കുണ്ടായ തിരക്കുമൂലം സാധാരണപോലെ വായ്പകൾ നൽകാനുള്ള പ്രവർത്തനം നടത്താൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. രണ്ടുമാസത്തെ വരുമാനം അതുവശ്ഹി യും നഷ്ടമാകുകയാണ്. മൊത്തത്തിൽ ദുരിതങ്ങളും നഷ്ടങ്ങളും അല്ലാതെ ആർക്കും ഒരു ഗുണവും ഉണ്ടാക്കാത്ത പരിഷ്ക്കാരമായി നോട്ടുനിരോധം പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!