തിരുവഞ്ചൂരിനെതിരെ പ്രത്യക്ഷ സമരവുമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രംഗത്ത്

31rehabilitation_645903eകണ്ണൂര്‍: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. ഇന്ന് ചേരാനിരിക്കുന്ന കോണ്‍ഗ്രസ്സ് ജില്ലാ നേതൃ യോഗത്തില്‍ ഇത് സംബന്ധിച്ച ധാരണയുണ്ടാകും.

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യന്റെ നേതൃത്വത്തില്‍ ഈ മാസം 13 മുതല്‍ 15 വരെ നടക്കാനിരിക്കുന്ന യുവജന കേരള യാത്ര തിരുവഞ്ചൂരിനെതിരെയുള്ള പ്രതിഷേധ ജാഥയാക്കാനാണ് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിന് അനുകൂലമായ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭാഗത്തു നിന്നുമുണ്ടായത്.

ഇന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേരാനിരിക്കുന്ന നേതൃയോഗത്തിനും ആഭ്യന്തരമന്ത്രിക്കെതിരെയുള്ള പ്രതിഷേധ പരിപാടികളാകും ചര്‍ച്ചയാകുക.