Section

malabari-logo-mobile

തിരുവഞ്ചൂരിന്റെ മകന്‍ മോഡിയുമായി ബന്ധമുള്ള കമ്പനിയില്‍ ഡയറക്ടര്‍

HIGHLIGHTS : പത്തനംതിട്ട : ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റ മകന്‍ അര്‍ജുന്‍ നരേന്ദ്ര മോഡിയുമായി അടുത്ത ബന്ധമുള്ള അഭിലാഷ് മുരളീധരന്റെ രണ്ട് സ്ഥാപനങ്ങളില...

thiruvanjoor radhakrishnanപത്തനംതിട്ട : ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റ മകന്‍ അര്‍ജുന്‍ നരേന്ദ്ര മോഡിയുമായി അടുത്ത ബന്ധമുള്ള അഭിലാഷ് മുരളീധരന്റെ രണ്ട് സ്ഥാപനങ്ങളിലെ ഡയറക്ടര്‍. കേന്ദ്ര കമ്പനികാര്യ വകുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മന്ത്രി പുത്രന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ തന്റെ രണ്ട് സ്ഥാപനങ്ങളിലെ അഡീഷണല്‍ ഡയറക്ടറാണെന്നവിവരം അഭിലാഷ് വ്യക്തമാക്കിയിട്ടുള്ളത്.

നേരത്തെ ഗുജറാത്ത് സംഘത്തോടൊപ്പം തിരുവനന്തപുരത്തെത്തിയ അഭിലാഷിനെ തിരുവഞ്ചുര്‍ മസ്‌കറ്റ് ഹോട്ടലില്‍ സന്ദര്‍ശിച്ചെന്ന വാര്‍ത്ത ഏറെ വിവാദമുളവാക്കിയിരന്നു. ഈ സംഭവത്തേടെ അഭിലാഷുമായുള്ള തിരുവഞ്ചൂരിന്റെ ബന്ധത്തിന് പുതിയ ഒരു മാനം കൈവരുകയും ചെയ്തു.

sameeksha-malabarinews

അഭിലാഷിന്റെ ഫാം ഇന്‍ഫോടെക് ഡവലപ്പ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ 2011 ജൂലൈ 7 മുതല്‍ അഡീഷണല്‍ ഡയറക്ടറായി അര്‍ജുന്‍ രാധാകൃഷ്ണന്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഇതിനു പുറമെ മറ്റൊരു സ്ഥാപനമായ ടെക്‌നോ മീറ്റ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ 2012 ഏപ്രില്‍ 15 മുതല്‍ അര്‍ജുന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനി ആവശ്യങ്ങള്‍ക്കായി അര്‍ജുന്‍ നിരവധി തവണ നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചിട്ടുമുണ്ട്. കൂടാതെ ഗാന്ധി നഗറില്‍ നരേന്ദ്ര മോഡി വിഭാവനം ചെയ്തിട്ടുള്ള ഫിനാന്‍ഷ്യല്‍ സിറ്റിയിലും അഭിലാഷിന് പങ്കാളിത്തമുണ്ട്. ഇതിനായി അഭിലാഷും അര്‍ജുനും നരേന്ദ്ര മോഡിയും ഇവിടെ ഒരുമിച്ച് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അതേസമയം തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചെന്ന് പറഞ്ഞ് അഭിലാഷ് പിസി ജോര്‍ജ്ജിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടകേസ് നല്‍കി. അഭിലാഷിന് സ്വര്‍ണ്ണകടത്തുണ്ടെന്നും അമേരിക്കയുമായി അനധികൃത ബന്ധമുണ്ടെന്നും ആയിരുന്നു ജോര്‍ജ്ജിന്റെ ആരോപണം ഉന്നയിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!