തിരുവഞ്ചൂര്‍ രാജിവെക്കണമെന്നത് കോണ്‍ഗ്രസ്സിന്റെ പൊതുവികാരം; കെ സുധാകരന്‍ എംപി

images (1)ദില്ലി : ആഭ്യന്തരമന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണനെതിരെ എം പി കെ സുധാകരന്‍ വീണ്ടും രംഗത്ത്. ഭരണ രംഗത്ത് ഉണ്ടായിട്ടുള്ള പാളിച്ചകള്‍ തിരുത്താത്ത പക്ഷം മന്ത്രിയായി തുടരണോ എന്ന കാര്യം തിരുവഞ്ചൂര്‍ സ്വയം തീരുമാനിക്കണമെന്നും തിരുവഞ്ചൂര്‍ മന്ത്രി സ്ഥാനം ഒഴിയണമെന്നത് കോണ്‍ഗ്രസ്സിന്റെ പൊതുവികാരമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ നിലവിലെ സ്ഥിതിഗതികള്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നും തിരുവഞ്ചൂര്‍ ഉടന്‍ ഒഴിയണമെന്നും ഇല്ലെങ്കില്‍ അത് ലേക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

നേരത്തെ കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും തിരുവഞ്ചൂരിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും കെ സുധാകരന്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.