തിരുവനന്തപുരത്ത് കനത്ത മഴ മണ്ണിടിച്ചില്‍ ട്രെയിന്‍ ഗതാതഗതം തടസ്സപ്പെട്ടു

imagesതിരു: തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലും പെയ്തുകൊണ്ടിരിക്കുന്ന മഴയെ തുടര്‍ന്ന് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. കൊച്ചുവേളിയിലും വലിയശാലയിലും ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്നലെ രാത്രി എട്ടു മണിയോടെ ആരംഭിച്ച മഴ ഇപ്പോഴും തോര്‍ന്നിട്ടില്ല. താമ്പാനൂര്‍ ഭാഗത്ത് ട്രാക്കിലേക്ക് വെളളം കയറിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണ്ണൂരിലേക്കും കോഴിക്കോട്ടേക്കും യാത്ര പുറപ്പടേണ്ടിയിരുന്ന വേണാട്, ജനശതാബ്ദി എക്‌സപ്രസ്സുകള്‍ റദ്ദാക്കി. ഇതിനാല്‍ കോഴിക്കോട്ടു നിന്നും ഷെ#ാര്‍ണ്ണൂരില്‍ നിന്നും ഉച്ചക്ക് തിരുവനന്തപുരത്തേക്കുള്ള ഇവയുടെ മടക്കയാത്രയും ഉണ്ടാവാന്‍ സധ്യതയില്ല.

ശബരി എക്‌സപ്രസ്സ് ഒരു മണിക്കൂര്‍ വൈകിയായിരിക്കും പുറപ്പെടുക. കേരള എക്‌സപ്രസ്സ് കൊച്ചുവേളിയില്‍ നിന്നായിരിക്കും പുറപ്പെടുക. തിരുവനന്തപുരത്തേക്ക് എത്തിചേരണ്ട പല തീവണ്ടികളും കഴക്കുട്ടത്തും കൊച്ചുവേളിയിലും യാത്ര അവസാനിപ്പിക്കും.

 

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്സ്, തിരുവനന്തപുരം – നാഗര്‍കോവില്‍ വേണാട് എക്‌സ്പ്രസ്സ്, പരശുറാം എക്‌സ്പ്രസ്സ്, കൊല്ലം – തിരുവനന്തപുരം പാസഞ്ചര്‍, നാഗര്‍കോവില്‍ – കൊച്ചുവേളി പാസഞ്ചര്‍, കൊച്ചുവേളി- നാഗര്‍കോവില്‍ പാസഞ്ചര്‍, തിരുവനന്തപുരം പുനലൂര്‍പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍. ജയന്തി ജനത എക്‌സ്പ്രസ്സും, കന്യാകുമാരി – മുംബൈ എക്‌സ്പ്രസ്സും, കേരളാ എക്പ്രസ്സും വൈകും. തിരുവനന്തപുരത്തേക്കുള പരശുറാം എക്‌സ്പ്രസ്സ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. കൂടാതെ തിരുവനന്തപുരത്തേക്കുള്ള എല്ലാ ട്രെയിനുകളും വൈകുമെന്നും റെയില്‍വേ അറിയിച്ചു.

ശബരി എക്‌സ്പ്രസ്സ് ഒരു മണിക്കുര്‍ വൈകും. കേരളാഎക്‌സ്പ്രസ്സ് ഉച്ചക്ക് 1.15 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ഉച്ചയോടെ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ ആകുമെന്നും റെയില്‍വേ അറിയിച്ചു.