Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ മദ്‌റസ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍

HIGHLIGHTS : തിരൂരങ്ങാടി;  മദ്‌റസയില്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ എത്തി

പിടിയിലായത് താനൂര്‍ സ്വദേശിനി

തിരൂരങ്ങാടി;  മദ്‌റസയില്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ എത്തി തട്ടിക്കൊണ്ടുപോയ യുവതിയെ പോലീസ് അറസ്റ്റ്‌ചെയ്തു. താനൂര്‍ മഠത്തില്‍ റോഡ് എടക്കാമഠത്തില്‍ സജ്‌നയാണ്(27) പിടിയിലായത്. താനൂരില്‍ വെച്ച് തിരൂരങ്ങാടി എസ്‌ഐ വിശ്വനാഥന്‍ കാരയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 26ന് രാവിലെ 6.45നാണ് സംഭവം നടന്നത്. ചെമ്മാട് കൊടിഞ്ഞി റോഡിലെ ബാപ്പുട്ടി ഹാജി നഗറില താമിക്കുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറിലെത്തിയ യുവതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. കോഴിക്കോട് പന്തീരങ്കാവ് വരെ സ്‌കൂട്ടറില്‍ കുട്ടിയുമായി പോയ ഇവര്‍ പിന്നീട് അവിടെ നിന്ന് ഓട്ടോവിളിച്ച് കോഴിക്കോടെത്തുകയും ആഭരണ വില്‍പനയുടെ തെരുവായ കമ്മത്ത് ലൈനിലെത്തി വള മുറിച്ച് ശേഷം ബസ്സില്‍ മെഡിക്കല്‍ കോളേജിലെത്തി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

sameeksha-malabarinews

സിസി ടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിളികളിലൂടെയുമാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പാണ്ടിമുറ്റത്തെ ഒരു ബേക്കറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിര്‍ണായകമായി. യുവതി നേരത്തെ ജോലി ചെയ്ത കൊടിഞ്ഞി റോഡിലുള്ള വീട്ടില്‍ നിന്ന് ലഭിച്ച നമ്പര്‍ ശേഖരിച്ച് ഇവരുടെ കാമുകന്‍ മുഖേനെ വലയിലാക്കുകയായിരുന്നു.
കുട്ടിയെ കടത്താനുപയോഗിച്ച സ്‌കൂട്ടറും താനൂരിലെ ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണാഭരണവും പോലീസ് കണ്ടെത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!