തിരൂരങ്ങാടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി : accidentപന്താരങ്ങാടി പതിനാറിങ്ങലില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ ബൈക്ക് യാത്രക്കാരായ പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശി പാട്ടശ്ശേരി രാജേഷ്്(25), മഹറൂഫ് (24), ഓട്ടേയിലുണ്ടായിരുന്ന പന്താരങ്ങാടി കാരയില്‍ സ്വദേശികളായ തയ്യില്‍ ദിലീപ്(26), രാജേഷ് (24) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കകയാണ്.

ഞായറാഴ്ച രാത്രി 8 മണിയോടെയാമ് അപകടമുണ്ടായത്. ചെമ്മാട് നിന്ന് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ബൈക്കും എതിരെ വന്ന ഓട്ടോയും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.