തിരൂരങ്ങാടിയെ പച്ചക്കടലാക്കി യൂത്ത് ലീഗ് യുവജനജാഥ

youth leagueതിരൂരങ്ങാടി: ജനാധികാര വസന്തത്തിന് നിലാവിന്റെ കൊടിയടയാളം എന്ന പ്രമേയവുമായി ജില്ലാ യൂത്ത്‌ലീഗ് നടത്തുന്ന യുവജന ജാഥക്ക് തിരൂരങ്ങാടി മണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം. കോഴിച്ചെന മഞ്ഞിലാസ് പടിയില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പാണക്കാട് സയ്യിദ് അബ്ബസാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ക്യാപ്റ്റന്‍ നൗഷാദ് മണ്ണിശ്ശേരി, വൈസ് ക്യാപ്റ്റന്‍ ഉസ്മാന്‍ താമരത്ത്, ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളായ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എംകെ ബാവ, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സി അബൂബക്കര്‍ ഹാജി, കെകെ നഹ, സിഎച്ച് മഹ്മൂദ് ഹാജി, ഹനീഫ പുതുപറമ്പ്, കെ കുഞ്ഞന്‍ ഹാജി, ഉമ്മര്‍ ഒട്ടുമ്മല്‍, സൈതലവി കടവത്ത്, ബഷീര്‍ എടരിക്കോട്, അഡ്വ. യു.എ ലത്തീഫ്, എകെ മുസ്ഥഫ, മജീദ് കുറ്റിപ്പാല പ്രസംഗിച്ചു. അഷ്‌റഫ് മാടാന്‍, സികെ ഹമീദ് നിയാസ്, ഫൈസല്‍ ബാഫഖി തങ്ങള്‍, വിടി സുബൈര്‍ തങ്ങള്‍, സലാം കെ താനൂര്‍, അന്‍വര്‍ മുള്ളമ്പാറ, വി.പി ലുഖ്മാന്‍, അഷ്‌റഫ് തെന്നല, പി ളംറത്ത്, ജാഫര്‍ വെള്ളേക്കാട്ട്, എന്‍,കെ അഫ്‌സല്‍ റഹ്മാന്‍, സൈതലവി കടവത്ത്, മുജീബ് വിഎം മജീദ്, ജലീല്‍ മണമ്മല്‍, ജാഫര്‍ പനയത്തില്‍, എ.സി റസാഖ്, ഒ ഷൗക്കത്തലി, ഒഎം ജലീല്‍ തങ്ങള്‍, ടി ആലസന്‍, ശമീര്‍ പൊറ്റാണിക്കല്‍, പി.ഒ നയീം പ്രസംഗിച്ചു. പൂക്കിപ്പറമ്പ്, ചെമ്മാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പാലത്തിങ്ങലില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു. ബാന്റ് വാദ്യവും കരിമരുന്നു പ്രയോഗവും ഫ്‌ളോട്ടുകളും ജാഥക്ക് കൊഴുപ്പേകി.
വെന്നിയൂരില്‍ സമാന്തര പാത നിര്‍മ്മാണത്തില്‍ വഴിയാധാരമാകുന്ന കുടുംബങ്ങള്‍ ജില്ലാ യൂത്ത്‌ലീഗ് ഭാരവാഹികള്‍ക്ക് നിവേദനം നല്‍കി.