തിരൂരങ്ങാടി ആര്‍ടി ഓഫീസിലെ മുന്ന്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ്‌ കേസ്‌

ഡ്രൈവിങ്ങ്‌ സ്‌കൂള്‍ ഉടമക്കെതിരെയും കേസ്‌
Untitled-1 copyതിരൂരങ്ങാടി: ഒരാഴ്‌ച മുമ്പ്‌ തിരൂരങ്ങാടി ആര്‍ടി ഓഫീസില്‍ വിജിലന്‍സ്‌ ആന്‍റ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‌ഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. തുടര്‍ന്ന്‌ വിജിലന്‍സ്‌ വിഭാഗം നാല്‌ പേര്‍ക്കെതിരെ കേസെടുത്തു.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ്‌ ശങ്കര്‍, സീനിയര്‍ ക്ലാര്‍ക്ക്‌ ജലാലുദ്ധീന്‍, ക്ലാര്‍ക്ക്‌ കെഎം ഷാജി എന്നിവര്‍ക്കെതിരെയും, തിരൂരങ്ങാടിയിലെ മോട്ടോര്‍ ഡ്രൈവിങ്ങ്‌ സ്‌കൂള്‍ ഉടമ പ്രേംജിക്കുമെതിരയുമാണ്‌ കേസെടുത്തിരിക്കുന്നത്‌.

അന്യസംസ്ഥാനവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അന്യായമായി കാലതാമസം വരുത്തി, അപേക്ഷകരുടെ സീനിയോറിറ്റി മറികടന്ന്‌ ചിലര്‍ക്ക്‌ രജിസട്രേഷന്‍ നല്‍കി എന്നിവ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്‌. പരിശോധന സമയത്ത്‌ 9000 രൂപ ഓഫീസില്‍ കണക്കിനേക്കാള്‍ കുറവായിരുന്നുവെന്നും വിജിലന്‍സ്‌ കണ്ടെത്തിയിരുന്നു.