പിഎസ്‌എംഒ കോളേജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം യുഎഇ ഘടകം സ്‌കോളര്‍ഷിപ്പ്‌ വിതരണം നടത്തി

psmo college UAE copyതിരൂരങ്ങാടി: പിഎസ്‌എംഒ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ യുഎഇ ഘടകം കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ്‌ വിതരണം നടത്തി. കോളേജിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളില്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌.

സ്‌കോളര്‍ഷിപ്പ്‌ വിതരണത്തിന്റെ ഉദ്‌ഘാടനം അരിമ്പ്ര മുഹമ്മദ്‌ മാസ്റ്റര്‍ നിര്‍വഹിച്ചു. യുഎഇ ഘടകം ട്രഷറര്‍ ഷാഫി കക്കാട്‌, സി എച്ച്‌ മഹമൂദ്‌ ഹാജിക്ക്‌ തുക കൈമാറി. എം കെ ബാവ അധ്യക്ഷനായി. പി എം അലവിക്കുട്ടി, പ്രൊഫ.എം ഹാറൂണ്‍, പി മഷ്‌ഹൂദ്‌, കെ ടി ഷാജു, കെ ടി ആഷിഖ്‌, അഡ്വ. വിക്രം എന്നിവര്‍ സംസാരിച്ചു.